കൂട്ടായ്മയുടെ ആഘോഷവുമായി കുടുംബശ്രീ
കൊച്ചി: തൃക്കാക്കര നഗരസഭയുടെ 13-ാം ഡിവിഷന്‍ കുടുംബശ്രീയുടെ 18-ാമത് വാര്‍ഷികാഘോഷം തൃക്കാക്കര നഗരസഭ അധ്യക്ഷ മേരി കുര്യന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ പ്രധാന കാരണമായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീ നിലവില്‍ വന്നിട്ട് പത്തൊമ്പത് വര്‍ഷം കഴിഞ്ഞു. അടുക്കളയില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകളെ സമൂഹത്തിലെ പൊതുരംഗത്തേക്ക് എത്തിച്ച് സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹികമായും സാമ്പത്തികമായും നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അത്താണിയില്‍ നിന്നും കാക്കനാട്ടിലേക്ക് കാല്‍നട ജാഥ നടന്നു. 19 കുടുംബശ്രീ യൂണിറ്റുകള്‍ ഒപ്പം ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ ജാഥയില്‍ അണിനിരന്നു.
എം.എ അബൂബക്കര്‍ മെമ്മോറിയല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി എം.ആര്‍ ലീന ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡില്‍ നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ മുഹമ്മദ് മാഹിര്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുടുബശ്രീയുടെ വക ക്യാഷ് അവാര്‍ഡും നല്‍കി. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ സംഘടിപ്പിച്ചു.
തൃക്കാക്കര നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. റ്റി. എല്‍ദോ,
എ.ഡി.എസ്. മെംബര്‍ വഹീദ മുഹമ്മദാലി, 13-ാം വാര്‍സ് കൗണ്‍സിലര്‍ എം.റ്റി ഓമന, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിത ദിനേഷ്, 10-ാം വര്‍ഡ് കൗണ്‍സിലര്‍ സ്മിത സണ്ണി, റഫീക്ക് പൂതേലി, മുന്‍ മെമ്പര്‍ എം ജെ സിക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments