Skip to main content

ഏരൂര്‍ ഗവണ്‍മെന്റ് എല്‍ പി എസിന് പുതിയ കെട്ടിടം

ഏരൂര്‍ ഗവണ്‍മെന്റ് എല്‍ പി എസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം   മന്ത്രി  കെ രാജു  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.   മന്ത്രി കെ രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിക്കുന്നതോടെ കുട്ടികളുടെ എണ്ണവും അധ്യാപകരുടെ എണ്ണവും വര്‍ധിച്ച് കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനാവുമെന്ന്  മന്ത്രി പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂള്‍ പി ടി എ പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ ജി അജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈന്‍ ബാബു, വി രാജി, സുമന്‍ ശ്രീനിവാസന്‍, മഞ്ജുലേഖ, അജിമോള്‍, ഫൗസിയാ നൗഷാദ്, നിസാമുദ്ദീന്‍, മനോജ് കുമാര്‍, ജി ബാലചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.392/2021)

 

date