Skip to main content

സാന്ത്വന സ്പർശം അദാലത്ത് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ചു

സാന്ത്വന സ്പർശം അദാലത്ത് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ചു

 

 

എറണാകുളം: ജനങ്ങൾക്ക് ആശ്വാസം പകർന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്. ജില്ലയിൽ 1817

പരാതികൾ പരിഹാരം തേടി അദാലത്തിലെത്തി. ആശ്വാസം പകർന്ന് 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. കണയന്നൂർ ,കൊച്ചി ക്കുകളിലെ പരാതി പരിഹാര അദാലത്തുകളാണ് പൂർത്തിയായത്.  

 

മന്ത്രിമാരായ ജി.സുധാകരൻ, ഇ.പി.ജയരാജൻ, വി.എസ്. സുനിൽ കുമാർ എന്നിവരാണ് അദാലത്തിൽ പങ്കെടുത്തത്. രാവിലെ പത്തരയോടെ ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ചര വരെ തുടർന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണയന്നൂർ താലൂക്കിൽ 170 അപേക്ഷകളും കൊച്ചി താലൂക്കിൽ 154 അപേക്ഷകളും ലഭിച്ചു. കണയന്നൂർ താലൂക്കിൽ 31,26,000 രൂപയും  കൊച്ചി താലൂക്കിൽ 27,82,000 രൂപയും അനുവദിച്ചു. മറ്റു പരാതികൾ കണയന്നൂർ താലൂക്കിൽ 296 എണ്ണവും കൊച്ചി താലൂക്കിൽ 152 എണ്ണവും പരിഗണിച്ചു. കൊച്ചി ആർ.ഡി.ഒ ഓഫീസിൽ 108 പരാതികളുമാണ് ലഭിച്ചത്. കണയന്നൂർ താലൂക്കിൽ 72 പരാതികളും കൊച്ചി താലൂക്കിൽ 69 പരാതികളും ആർ.ഡി.ഒ ക്കു കീഴിൽ ലഭിച്ച 48 പരാതികളും തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ തുടർനടപടികൾക്കായി കൈമാറി. സാന്ത്വന സ്പർശം നോഡൽ ഓഫീസർ എ.പി.എം.മുഹമ്മദ് ഹനീഷ്, 

ജില്ലാ കളക്ടർ എസ്.സുഹാസ് , ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ , റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു. 

 

 

 

 

പരാതികൾ വകുപ്പു തിരിച്ച്

 

റവന്യൂ വകുപ്പുകൂടാതെ മറ്റ് 12 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിച്ചു. കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസിലും  സിറ്റി റേഷനിംഗ് ഓഫീസിലുമായി 388 പരാതികളാണ് പരിഗണിച്ചത് ഇതിൽ 380 എണ്ണം തീർപ്പാക്കി. 8 എണ്ണം മറ്റു നടപടികൾക്കായി മാറ്റി. 55 അപേക്ഷകർക്ക് റേഷൻ കാർഡുകൾ മുൻഗണനാ കർസാക്കി മാറ്റി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിൽ 94 പരാതികളാണ് ലഭിച്ചത്. ഇതിൽ 90 എണ്ണത്തിന് നടപടിയെടുത്തു. കെട്ടിട നികുതി, കെട്ടിട നമ്പർ ലഭിക്കാൻ തുടങ്ങിയ പരാതികളാണ് തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രധാനമായും ലഭിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ പരിഗണിച്ച 133 പരാതികളിൽ 114 എണ്ണവും തീർപ്പാക്കി. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് 54 പരാതികളാണ് ലഭിച്ചത്. 47 എണ്ണം പരിഹാരം കണ്ടു നൽകി. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച ആറ് പരാതികളിൽ ആറെണ്ണവും തീർപ്പാക്കി. 14 അപേക്ഷകൾ കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട് ലഭിച്ചു. നാലെണ്ണമാണ് തീർപ്പാക്കിയത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് 247 പരാതികൾ ലഭിച്ചതിൽ 230 എണ്ണം തീർപ്പാക്കി. എംപ്ലോയ്‌മെൻ്റുമായി ബന്ധപ്പെട്ട് ലഭിച്ച 36 അപേക്ഷകളിൽ 33 എണ്ണം പരിഹാരം കണ്ടു. രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പത്ത് പരാതികളിൽ പത്തെണ്ണവും പരിഹാരം കണ്ടു. കൊച്ചി കോർപറേഷനുമായി ബന്ധപ്പെട്ട് 103 പരാതികളാണ് ലഭിച്ചത് 21 എണ്ണം തീർപ്പാക്കി. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് 10 പരാതികളിൽ ആറെണ്ണവും തീർപ്പാക്കി.

date