Skip to main content

അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ഇന്ന്(ഫെബ്രുവരി 16) മുതല്‍

ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ പഞ്ചായത്ത് പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക പുനപരിശോധന ഇന്ന്(ഫെബ്രുവരി 16) ആരംഭിക്കും. ഇന്ന്(ഫെബ്രുവരി 16) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും 18 ന് രാവിലെ 10.30 മുതല്‍ 12.30 വരെ കല്ലുവാതുക്കല്‍, പെരിനാട് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് നാലുവരെ പൂതക്കുളം, കുണ്ടറ പഞ്ചായത്ത് ഓഫീസുകളിലും 20 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ വെളിയം ഗ്രാമപഞ്ചായത്ത് ഓഫീസിലും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകിട്ട് നാലുവരെ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.434/2021)

 

date