Skip to main content

സ്‌കോള്‍ കേരള;   വി എച്ച് എസ് ഇ അഡീഷണല്‍ മാത്‌സ് കോഴ്‌സിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖേനയുള്ള വി എച്ച് എസ് ഇ അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സ് 2020-22 ബാച്ചിലേക്ക് ഫെബ്രുവരി 19 വരെ 60 രൂപ പിഴയോടെ ഫീസ് അടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.  www.scolekerala.org     മുഖേന ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സ്‌കോള്‍ കേരള സംസ്ഥാന ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസിലും 0474-2798982 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.439/2021)

 

date