Skip to main content

വികസന സെമിനാര്‍ ഇന്ന്(ഫെബ്രുവരി 16)

ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഇന്ന്(ഫെബ്രുവരി 16) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ ചേരും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി കെ പ്രസാദ് അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍.441/2021)

date