Skip to main content

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ വെയര്‍ ഹൗസ് ഉദ്ഘാടനം 17 ന്

ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി നിര്‍മിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ വെയര്‍ ഹൗസിന്റെ ഉദ്ഘാടനം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടീക്കാ റാം മീണ നിര്‍വഹിക്കും.
കൊല്ലം വെയര്‍ ഹൗസ് അങ്കണത്തില്‍ നാളെ(ഫെബ്രുവരി 17) രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആസിഫ് കെ യൂസുഫ്, എ ഡി എം അലക്‌സ് പി തോമസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, അഡീഷണല്‍ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ബി സുരേന്ദ്രന്‍പിള്ള, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി സാജന്‍, തഹസീല്‍ദാര്‍ എ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.444/2021)

 

date