Skip to main content

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഗണന വേണം

സര്‍വ്വീസില്‍ പുതിയതായി വന്ന ക്ലര്‍ക്കുമാര്‍ക്ക് നല്‍കുന്ന ഐ എം ജി പരിശീലനം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ കൊട്ടിയം ക്രിസ്തു ജ്യോതി അനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു. തന്റെ മുന്‍പില്‍ വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കരുതല്‍േ വേണമെന്നും അവര്‍ക്ക് അനുകമ്പയല്ല വേണ്ടത്, അവരുടെ അവകാശമാണ്   അപേക്ഷകളില്‍ പ്രതിഫലിക്കുന്നതെന്നും അര്‍ഹിക്കുന്ന പരിഗണന സാധാരണക്കാര്‍ക്ക് ലഭിക്കണമെന്നും  സബ് കലക്ടര്‍ ജീവനക്കാരെ ഓര്‍മിപ്പിച്ചു.   പരിശീലനം 27 ന് അവസാനിക്കും. ആധുനിക സിവില്‍ സര്‍വ്വീസിനാവശ്യമായ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ പ്രഗല്‍ഭരായ  അധ്യാപകര്‍ ക്ലാസെടുക്കും.
(പി.ആര്‍.കെ നമ്പര്‍.446/2021)

 

date