Skip to main content

രോഗമുക്തി 801, കോവിഡ് 192

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 15) 801 പേര്‍  രോഗമുക്തരായി. 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 190 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 35 പേര്‍ക്കാണ് രോഗബാധ. കടവൂര്‍-നാല്, മുണ്ടയ്ക്കല്‍, അയത്തില്‍, കാവനാട്, പള്ളിമുക്ക്, രാമന്‍കുളങ്ങര ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നാലുവീതവും കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്തില്‍ മൈലം, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 13 വീതവും പൂയപ്പള്ളി-എട്ട്, തെ•ല-ഏഴ്, പിറവന്തൂര്‍, ചിറക്കര പ്രദേശങ്ങളില്‍ ആറുവീതവും ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും മൈനാഗപ്പള്ളി, പനയം, പട്ടാഴി, ചവറ ഭാഗങ്ങളില്‍ നാലുവീതവും ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, പൂതക്കുളം, പവിത്രേശ്വരം, നെടുവത്തൂര്‍, തൊടിയൂര്‍, ഓച്ചിറ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.447/2021)

date