Skip to main content

ക്വാറൻ്റൈനിൽ കഴിയുന്ന ലില്ലി ബാബുവിന് അദാലത്ത് വഴി പ്രശ്നപരിഹാരം

ക്വാറൻ്റൈനിൽ കഴിയുന്ന ലില്ലി ബാബുവിന് അദാലത്ത് വഴി പ്രശ്നപരിഹാരം

 

കൊറോണ ബാധിച്ചു ക്വാറൻ്റിനിൽ കഴിയുന്ന  അങ്കമാലി സ്വദേശിനി ലില്ലി ബാബുവിന് അദാലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചത് ആശ്വാസമായി.

 

സ്വന്തമായുള്ള 2.5സെൻ്റ്  ഭൂമിയുടെ മതിപ്പു വില സംബന്ധിച്ച പ്രശ്നങ്ങൾ കാരണം വിൽക്കാൻ സാധിക്കുന്നില്ല. ഇതിനെ തുടർന്ന്  വിഷമത്തിലായ ഇവർ അദാലത്തിൽ അപേക്ഷിക്കുകയായിരുന്നു.  കൊറോണ പിടിപെട്ടതിനാൽ  അദാലത്തിൽ നേരിട്ട് എത്താൻ കഴിയാതിരുന്ന ലില്ലിക്ക് പകരം

 

ബന്ധുവായ വർഗീസ്  കെ കെ  ആണ് അപേക്ഷയുമായി എത്തിയത്.   ഭൂമി വിൽക്കുന്നതിലെ  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ മേൽനോട്ടത്തിൽ ആവശ്യ നടപടികൾ സ്വീകരിക്കുവാൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനികുമാർ നിർദേശം നൽകി.

date