Skip to main content

ഡ്യൂട്ടി സമയം പുനക്രമീകരിക്കണമെന്നാവ ശ്യപ്പെട്ട് നഴ്സുമാർ; ജോലി സ്ഥിരതയാവശ്യപ്പെട്ട് സ്കൂൾ ബസ് ഡ്രൈവർമാർ

ഡ്യൂട്ടി സമയം പുനക്രമീകരിക്കണമെന്നാവ ശ്യപ്പെട്ട് നഴ്സുമാർ; ജോലി സ്ഥിരതയാവശ്യപ്പെട്ട് സ്കൂൾ ബസ് ഡ്രൈവർമാർ

 

കോവിഡ് കാലത്ത് അധിക ജോലിയെടുക്കേണ്ടി വന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും പരാതിയുമായി അദാലത്തിൽ. തൊഴിൽ വകുപ്പിൻ്റെ കൗണ്ടറിലാണ് പരാതികളെത്തിയത്. പറവൂർ ശ്രീ നാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാരാണ് മാനേജ്മെൻറിനെതിരേ പരാതി നൽകിയത്. നേരത്തേ വകുപ്പിൽ ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻ്റ്) ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നു. ഡ്യൂട്ടി സമയം പുനക്രമീകരിക്കുക, ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ പരാതികളാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള നഴ്സുമാർ നൽകിയത്. രണ്ടു വർഷമായി ശമ്പള വർധനയില്ലെന്നും മാനേജ്മെൻറ് പ്രതികാരപൂർവ്വം പെരുമാറുന്നുവെന്നും പരാതിയിലുണ്ട്. 

 

കോവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ചതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ സ്കൂൾ ബസ് ജീവനക്കാരും പരാതിയുമായെത്തി. കേരള സ്റ്റേറ്റ് സ്കൂൾ ബസ് യൂണിയനാണ് പരാതി നൽകിയത്. സ്‌കൂൾ പി.ടി.എ വഴി നിയമിച്ച തുച്ഛ വരുമാനക്കാരായ ബസ് ജീവനക്കാർക്ക് ആനുകൂല്യങ്ങളും തൊഴിൽ സ്ഥിരതയും ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

[

date