Skip to main content

ക്വട്ടേഷന്‍ നോട്ടീസ്

നം 22/2018/ഐഒഇ                          

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
എറണാകുളം, 04/05/2017
ഫോണ്‍ 0484 2354208

ക്വട്ടേഷന്‍ നോട്ടീസ്

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവില്‍ 2018 മെയ് 16 മുതല്‍ മെയ് 23 വരെ സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയില്‍ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സജ്ജീകരിക്കുന്ന 600 ചതുരശ്ര അടി  വിസ്തീര്‍ണത്തിലുള്ള സ്റ്റാള്‍ ഹരിതനിയമാവലി പാലിച്ച് ഒരുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 08.05.2018 ഉച്ചകഴിഞ്ഞ് 3 മണി.
ക്വട്ടേഷനുകള്‍ തുറക്കുന്ന സമയം: 08.05.2018 ഉച്ചകഴിഞ്ഞ് 3.30 മണി.
ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഓള്‍ഡ് കളക്ടറേറ്റ്, എറണാകുളം, കൊച്ചി 682011
കവറിന് പുറത്ത് ഐ.ആന്റ്.പി.ആര്‍.ഡി സ്റ്റാള്‍ സജ്ജീകരിക്കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കണ്‍വീനര്‍, 
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം &
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
          എറണാകുളം

പകര്‍പ്പ്:-
1.    നോട്ടീസ് ബോര്‍ഡ്
2.    കലക്‌ട്രേറ്റ്
3.    താലൂക്ക് ഓഫീസ്
4.    എറണാകുളം വില്ലേജ് ഓഫീസ്

date