Skip to main content

  അധ്യാപക നിയമനം

    പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍  കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍ എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലും  ഇംഗ്ലീഷ്, ഗണിതം, കെമിസ്ട്രി, ഫിസിക്‌സ് എന്നീ ജനറല്‍   വിഷയങ്ങളിലും  ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.  എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ നേടിയ ബിരുദവും ജനറല്‍  വിഷയങ്ങള്‍ക്ക് 55 ശതമാനത്തില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.    ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ്, മെക്കാനിക്കല്‍ എന്നിവയുടെ കൂടിക്കാഴ്ച ഈ മാസം 16 നും കമ്പ്യൂട്ടര്‍, ഗണിതം എന്നിവ 17 നും ഇലക്ട്രിക്കല്‍ കെമിസ്ട്രി 18 നും സിവില്‍ ഇംഗ്ലീഷ് 19 നുമാണ്.  താല്‍പ്പര്യമുളളവര്‍  അതാത് ദിവസം രാവിലെ 10 മണിക്കകം പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍  അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 234020.
                   

date