ശരീരം തളർന്ന് കിടപ്പിലായ ഡൊമിനിക്കിന് പുതിയ പ്രതീക്ഷയേകി സാന്ത്വനസ്പർശം
ശരീരം തളർന്ന് കിടപ്പിലായ ഡൊമിനിക്കിന് പുതിയ പ്രതീക്ഷയേകി സാന്ത്വനസ്പർശം 2021
കൊച്ചി: ശരീരം മുഴുവൻ തളർന്ന് കിടപ്പിലായ ഡൊമിനിക്കിന് ആശ്വാസ കരങ്ങൾ നീട്ടി സർക്കാരിൻ്റെ സാന്ത്വനസ്പർശം 2021. 25000 രൂപയാണ് ഏലൂർ മഞ്ഞുമ്മൽ സ്വദേശിയായ ഡോമിനിക് പയ്യപ്പള്ളിക്ക് ന് സാന്തന സ്പർശം പരാതി പരിഹാര അദാലത്ത് വഴി ലഭിച്ചത്.
1970 ൽ ജോലി സ്ഥലത്ത് വെച്ച് ഏണിയിൽ നിന്ന് വീണു ഗുരുതരമായ അപകടം സംഭവിച്ച ഡൊമിനിക് 45% മാത്രം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. എന്നാൽ വിധി വീണ്ടും ഡൊമിനിക്കിനോട് ക്രൂരത കാട്ടി. 2010 ൽ മറ്റൊരു അപകടം സംഭവിക്കുകയും ശരീരം തളർന്ന് പോവുകയും ചെയ്തു. കെടപ്പിലായതിനാൽ ഡൊമിനിക്കിന് തുടർന്ന് ജോലി ചെയ്യാൻ സാധിക്കാതെ വന്നു.
മുഖ്യമന്ത്രിയുടെ നവ കേരള പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ഡൊമിനിക്കിന് ചടങ്ങിൽ വരാൻ സാധിച്ചില്ല. തുടർന്നാണ് സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്തിൽ അപേക്ഷിച്ചത്. അദാലത്ത് തുക ലഭിച്ചത് ഡൊമിനിക്കിന് സർക്കാരിനോടുള്ള വിശ്വാസത്തോടൊപ്പം പുതിയ പ്രതീക്ഷയാണ് നൽകുന്നത്.
മുനിബയ്ക്കും കുടുംബത്തിനും കൈത്താങ്ങായി സാന്ത്വനസ്പർശം അദാലത്ത്
എറണാകുളം: ഏഴുപത്തഞ്ചു ശതമാനത്തോളം ജന്മനാ ശാരീരിക വൈകല്യമുള്ള ആലുവ തോട്ടുമുഖം കൂട്ടമശ്ശേരി സ്വദേശിനി മുനിബയ്ക്കും കുടുംബത്തിനും വരുമാനമാർഗത്തിന് വഴിയൊരുക്കി സാന്ത്വനം 2021 പരാതി പരിഹാര അദാലത്ത്. എം.കോം ബിരുദധാരിയായ മുനിബയ്ക്ക് ശാരീരിക വൈകല്യം കാരണം ദൂരയാത്രകൾ ചെയ്യാൻ സാധിക്കില്ല.
മുനിബയുടെ മാതാപിതാക്കളും വർഷങ്ങളായി രോഗികളാണ്. ഈ കുടുംബത്തിന്റെ ഏകാശ്വാസം പ്രതിമാസം ലഭിക്കുന്ന മുനിബയുടെ 1200 രൂപ പെൻഷൻ മാത്രമാണ്. ഈ സാഹചര്യത്തിലാണ് മുനിബ ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച സാന്ത്വനസ്പർശം അദാലത്തിൽ ജോലിക്കായി അപേക്ഷിച്ചത്.
അപേക്ഷ പരിഗണിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ആലുവ പ്രദേശത്തുള്ള ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ മുനിബയ്ക്ക് ജോലി നൽകുവാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു.
- Log in to post comments