എറണാകുളം വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് സി.ഒ2 ഡാര്‍ട്ട് പ്രോജക്ടര്‍ ജെ.എം.എസ്.പി മോഡല്‍ ദൂരദര്‍ശിനിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 4 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2351264.
ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 5000 മുതല്‍ 9240 വരെ
കൊച്ചി: വ്യക്തിഗത ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപണികള്‍ക്കും പുനര്‌നിര്മാണത്തിനുമായി 5000 മുതല്‍ 9240 വരെ അതാതു പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്നതാണ് . എ.പി.എല്‍ ബി.പി.എല്‍ വിത്യസമില്ലാതെ പഞ്ചായത്തിലെ താമസക്കാര്‍ക്ക് ഗുണഭോക്താക്കളാകാം . വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്കും , പ്ലംബിംഗ് വര്‍ക്കുകള്‍ , സെപ്റ്റിക് ടാങ്ക് വര്‍ക്കുകള്‍ തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കാം . ഇതിനായി എത്രയും വേഗം അതാതു പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്‌സ്‌റെന്‍ഷന്‍ ഓഫീസര്‍മാരെ ബന്ധപ്പെടാവുന്നതാണ്.
സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക നിയമനം; കൂടിക്കാഴ്ച 19-ന്
കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യ വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിവരും, യുജിസി യോഗ്യതയുളളവരും അതത് മേഖല വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരോ ആയിരിക്കണം. യുജിസി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 19-ന് രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെ ആക്‌സിസ് പാസഞ്ചര്‍ ലിഫ്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ വ്യവസ്ഥയില്‍ ചെയ്യുവാന്‍ പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 23-ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്
പ്രോഗ്രാം (ARISE) – പരിശീലന പരിപാടി
കൊച്ചി: ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ അഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്റെി (ARISE) ആദ്യഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രെയിനിങ് Opportunities and Value-added products in Agro and food business in Kerala എന്ന വിഷയത്തെ ആധാരമാക്കി എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്റില്‍ (KIED) വെച്ച് ഫെബ്രുവരി 23 -ന് രാവിലെ 10 മുതല്‍ഉച്ചയ്ക്ക് ഒന്നു വരെ സംഘടിപ്പിക്കുന്നു. കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരഭകര്‍ക്കോ സംരഭകര്‍ ആകാന്‍ താല്പര്യമുള്ളവര്‍ക്കോ ഇതില്‍ പങ്കെടുക്കാം.
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഈ സൗജന്യ ട്രെയിനിങ് പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക – 04842550322, 2532890, 8606158277.
ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന്
(ഈവനിംഗ് ബാച്ച് )അപേക്ഷിക്കാം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 25 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്രദമാക്കും വിധം വൈകീട്ട'് 6.00 മുതല്‍ 8.00 വരെയാണ് കഌസ് സമയം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തു സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല.
മോജോ, വെബ് ജേര്‍ണലിസം, ഓലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനം നല്‍കും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓലൈന്‍ മാധ്യമ മേഖലയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.
അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റില്‍ (www.keralamediaacademy.org ) നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഫെബ്രുവരി 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275.
സംസ്ഥാനതല വനിത സൈക്കിള്‍ ക്ലബ് രൂപീകരണവും
സൈക്കിള്‍ വിതരണവും സംഘടിപ്പിച്ചു
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ജില്ലകള്‍തോറും വനിത സൈക്കിള്‍ ക്ലബ് രൂപീകരിച്ച് സൈക്കിള്‍ വിതരണം ചെയ്തു. വനിത സൈക്കിള്‍ ക്ലബ് രൂപീകരണത്തിന്റെയും സൈക്കിള്‍ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശ്രീകല.പി.ആര്‍ അധ്യക്ഷത വഹിച്ചു.
- Log in to post comments