Skip to main content

കേരള ആഗ്രോ ഫ്രൂട്ട്‌സ് പ്രോഡക്ട്‌സ്; നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 17)

കേരള ആഗ്രോ ഫ്രൂട്ട്‌സ് പ്രോഡക്ട്‌സ് നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ഇന്ന്(ഫെബ്രുവരി 17) രാവിലെ 10.30 ന്  പുനലൂര്‍ കേരള ആഗ്രോ ഫ്രൂട്ട്‌സ് പ്രോഡക്ട്‌സ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ രാജു അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, മുന്‍ എം എല്‍ എ മാരായ പി എസ് സുപാല്‍, പുനലൂര്‍ മധു, വാര്‍ഡ് കൗണ്‍സിലര്‍ ഷൈന്‍ കെ ബാബു, കെയ്‌കോ ചെയര്‍മാന്‍ സുല്‍ഫീക്കര്‍ മയൂരി, കെയ്‌കോ മാനേജിംഗ് ഡയറക്ടര്‍ കെ സി ജയകുമാര്‍, കെയ്‌കോ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സിനി ജോസ്മാത്യൂ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.449/2021)

 

date