സ്വച്ഛ് സര്‍വേക്ഷന്‍ 2021; സിറ്റിസണ്‍ ഫീഡ്ബാക്ക് കാമ്പയിന് തുടക്കമായി
നഗരസഭകളെ ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യതലത്തില്‍ റാങ്കിംഗ് നടത്തുന്ന സര്‍വ്വേയായ സ്വച്ഛ് സര്‍വേക്ഷന്‍ കാമ്പയിന് കൊല്ലം കോര്‍പ്പറേഷനില്‍ തുടക്കമായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു പവിത്ര ഉദ്ഘാടനം ചെയ്തു. സിറ്റിസണ്‍ ഫീഡ്ബാക്ക് നോഡല്‍ ഓഫീസര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ആര് ശ്രീകുമാര്‍, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്, പ്രോഗ്രാം ഓഫീസര്‍ എ ഷാനവാസ്, റിസോഴ്സ് പേഴ്സണ്‍ ജോബി, കോര്പ്പറേഷന് സെക്രട്ടറി സജീവ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകാന്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകളില്‍ വരുംദിവസങ്ങളില്‍ കാമ്പയിന് ആരംഭിക്കും. swachhsurvekshan2021.org ലിങ്ക് വഴി നഗരസഭകളിലുള്ളവര്ക്ക് കാമ്പയിനില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
(പി.ആര്.കെ നമ്പര്‍.453/2021)
- Log in to post comments