ചരിത്രം ചിത്രങ്ങളിലൂടെ പറയുന്ന ഫോട്ടോ പ്രദർശനം
ചരിത്രം ചിത്രങ്ങളിലൂടെ പറയുന്ന ഫോട്ടോ പ്രദർശനം
രാജ്യാന്തര ചലച്ചിത്ര മേള തുടക്കം മുതൽ കടന്നു വന്ന നാൾ വഴികൾ അടയാളപ്പെടുത്തുന്ന ഐ എഫ് എഫ് കെ ജൂബിലി ഫോട്ടോ പ്രദർശനം ആരംഭിച്ചു . പ്രധാന വേദിയായ സരിത തീയേറ്റർ സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം ചലച്ചിത്ര സംവിധായകനായ ജയരാജ് ഉദ്ഘാടനം ചെയ്തു. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ഉൾക്കൊള്ളുന്ന മേളയാണ് ഐ എഫ് എഫ് കെയെന്നും ഈ ചിത്രങ്ങൾ ചരിത്ര സൂക്ഷിപ്പുകളാണെന്നും ശ്രീ ജയരാജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദർശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് പുറമേ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. അക്കാഡമി കൗൺസിൽ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റർ .
അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് ചന്ദ്രൻ , സജിത മഠത്തില്‍ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം, തലശേരി ,പാലക്കാട് മേഖലകളിലും പ്രദര്‍ശനം ഉണ്ടാകും .
- Log in to post comments