Skip to main content

സംസ്ഥാനതല യോഗ ഒളിമ്പ്യാഡ്

 ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ യോഗാ ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംസ്ഥാനതല യോഗാ ഒളിമ്പ്യാഡ് മേയ് 12, 13 തീയതികളില്‍ തിരുവനന്തപുരം, മൈലം ഗവ. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടത്തും.  14 ജില്ലകളില്‍ നിന്നുള്ള 150 ലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 12 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിക്കും.  13 ന് വൈകുന്നേരം സമാപന സമ്മേളനം നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്  ഉദ്ഘാടനം ചെയ്യും.

പി.എന്‍.എക്‌സ്.1741/18

date