Skip to main content

ചലച്ചിത്രോൽസവം-രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ 'ഹാസ്യം', 'ബിരിയാണി'

രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ 'ഹാസ്യം', 'ബിരിയാണി' ഉൾപ്പടെ  അഞ്ചു മലയാള ചിത്രങ്ങൾ വെള്ളിയാഴ്ച  പ്രദർശനത്തിനെത്തുന്നു. ആകെ 24 ചിത്രങ്ങളാണ് നാളെ വേദിയിലെത്തുന്നത്. 

അറ്റെൻഷൻ പ്ളീസ് , വാങ്ക് , സീ യു സൂൺ എന്നിവയാണ്   പ്രദർശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങൾ. ഹാസ്യം രാജ്യാന്തര മത്സര വിഭാഗത്തിലും ബിരിയാണി കാലിഡോസ്കോപ്പ് വിഭാഗത്തിലും മറ്റ് മൂന്നു ചിത്രങ്ങൾ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലും പ്രദർശിപ്പിക്കപ്പെടുന്നു. 

മികച്ച പ്രേക്ഷക പ്രതികരണം നേടിയ രാജ്യാന്തര ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ലോക സിനിമ വിഭാഗത്തിൽ 'യെല്ലോ ക്യാറ്റ്', 'മാൻ ഹു സോൾഡ് ഹിസ് സ്കിൻ' 'സമ്മർ ഓഫ് 85' തുടങ്ങിയവയും രാജ്യാന്തര മത്സര വിഭാഗത്തിൽ 'ദേർ ഈസ് നോ ഇവിൽ'   'ക്രോണിക്കിൾസ് ഓഫ് സ്‌പേസ്', 'ലോൺലി റോക്ക്', 'ഡെസ്റ്ററോ' തുടങ്ങിയ ചിത്രങ്ങളും  പ്രദർശിപ്പിക്കുന്നു. തമിഴ് സിനിമകളായ 'കുതിരൈ വാൽ', 'സേത്തുമ്മാൻ' എന്നിവയും ബിഗ് സ്‌ക്രീനിൽ എത്തുന്നു. 

ലൈഫ് ടൈം അചീവമെന്റ് അവാർഡ് നേടിയ ജീൻ ലുക് ഗൊദാർദിന്റെ 'ബ്രത്ലെസ്സ്', ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സ്മരണാർത്ഥം 'അഗ്രഹാരത്തിൽ കഴുതൈ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു.

date