Skip to main content

ചലച്ചിത്രോൽസവം- കരുതലും അതിജീവനവും പ്രമേയമാക്കി സിഗ്‌നേച്ചര്‍ ഫിലിം*

കരുതലും അതിജീവനവും പ്രമേയമാക്കി സിഗ്‌നേച്ചര്‍ ഫിലിം*

 

കൊച്ചി: കോവിഡിനെ അതിജീവിക്കാനുള്ള ആഹ്വാനവും കരുതലും പ്രമേയമാക്കി രാജ്യാന്തര ചലച്ചിത്ര മേളയുടെ  സിഗ്‌നേച്ചര്‍ ഫിലിം. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ തിയേറ്ററുകൾ തുറക്കുന്നതും  പ്രതീക്ഷയുടെ അഭ്രപാളികൾ സജീവമാകുന്നതുമെല്ലാം 47 സെക്കൻഡ് ദൈർഘ്യമുള്ള ഫിലിമിൽ പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട് .  കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവു കൂടിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിഗ്നേച്ചർ ഫിലിം. 

 

തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ മേഖലകളിലേക്ക് നടത്തുന്ന സിനിമാ യാത്രയിൽ പാലിക്കേണ്ട ഹെൽത്ത് പ്രോട്ടോക്കോളും സിഗ്നേച്ചർ ഫിലിമിൽ ഉൾപ്പെട്ടിട്ടുണ്ട്.സംഗീതം :സുഷിന്‍ ശ്യാം  അനിമേഷൻ: അനന്തപത്മനാഭന്‍, ശരത് രാജ്, ശ്യാമന്ത്, കെ എസ്, നീന അന്ന ജോണ്‍സണ്‍, ടെറന്‍സ് ഡൊമിനിക്, മനു ശങ്കര്‍ .ശബ്ദസംവിധാനം :വിഷ്ണു ഗോവിന്ദ് .

 

 സാന്ത്വനസ്പര്‍ശം 2021: ആദ്യമണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആദ്യ മണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളില്‍ നിന്നുള്ള 80 അപേക്ഷകളിലായാണ് ഇത്രയും തുക അനുവദിച്ചത്.

   അവശത അനുഭവിക്കുന്ന  രോഗികളെ അദാലത്ത് വേദിയില്‍ എത്തിക്കാതെ തന്നെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നത്. അനുവദിച്ച തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. കോതമംഗലം എം.എ കോളേജില്‍ സംഘടിപ്പിച്ച അദാലത്തിന് മന്ത്രിമാരായ ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ 'ഹാസ്യം', 'ബിരിയാണി' ഉൾപ്പടെ  അഞ്ചു മലയാള ചിത്രങ്ങൾ വെള്ളിയാഴ്ച  പ്രദർശനത്തിനെത്തുന്നു. ആകെ 24 ചിത്രങ്ങളാണ് നാളെ വേദിയിലെത്തുന്നത്. 

 

അറ്റെൻഷൻ പ്ളീസ് , വാങ്ക് , സീ യു സൂൺ എന്നിവയാണ്   പ്രദർശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങൾ. ഹാസ്യം രാജ്യാന്തര മത്സര വിഭാഗത്തിലും ബിരിയാണി കാലിഡോസ്കോപ്പ് വിഭാഗത്തിലും മറ്റ് മൂന്നു ചിത്രങ്ങൾ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലും പ്രദർശിപ്പിക്കപ്പെടുന്നു. 

 

മികച്ച പ്രേക്ഷക പ്രതികരണം നേടിയ രാജ്യാന്തര ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ലോക സിനിമ വിഭാഗത്തിൽ 'യെല്ലോ ക്യാറ്റ്', 'മാൻ ഹു സോൾഡ് ഹിസ് സ്കിൻ' 'സമ്മർ ഓഫ് 85' തുടങ്ങിയവയും രാജ്യാന്തര മത്സര വിഭാഗത്തിൽ 'ദേർ ഈസ് നോ ഇവിൽ'   'ക്രോണിക്കിൾസ് ഓഫ് സ്‌പേസ്', 'ലോൺലി റോക്ക്', 'ഡെസ്റ്ററോ' തുടങ്ങിയ ചിത്രങ്ങളും  പ്രദർശിപ്പിക്കുന്നു. തമിഴ് സിനിമകളായ 'കുതിരൈ വാൽ', 'സേത്തുമ്മാൻ' എന്നിവയും ബിഗ് സ്‌ക്രീനിൽ എത്തുന്നു. 

 

ലൈഫ് ടൈം അചീവമെന്റ് അവാർഡ് നേടിയ ജീൻ ലുക് ഗൊദാർദിന്റെ 'ബ്രത്ലെസ്സ്', ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സ്മരണാർത്ഥം 'അഗ്രഹാരത്തിൽ കഴുതൈ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു.

date