Skip to main content

തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ ബൈജുവിന് മുഖ്യമന്ത്രിയുടെ സഹായം

തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ ബൈജുവിന് മുഖ്യമന്ത്രിയുടെ സഹായം

 

എറണാകുളം: തെങ്ങിൽ നിന്നു വീണ് പരിക്കേറ്റ മഞ്ഞപ്ര ചുള്ളി സ്വദേശി ബൈജുവിന് ചികിത്സാ ധനസഹായമായി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10,000 രൂപ അനുവദിച്ചു. പതിനൊന്ന് വർഷം മുമ്പാണ് അപകടം പറ്റിയത്.

നട്ടെല്ലിനു പരിക്കേറ്റതിനെ തുടർന്ന് വാക്കറിൻ്റെ സഹായത്തോടെയാണ് ബൈജു നടക്കുന്നത്. മുച്ചക്ര വാഹനത്തിൽ അദാലത്തിനെത്തി. സഹായത്തിന് പ്രായമായ അമ്മമാത്രമാണ് വീട്ടിലുള്ളത്. ചികിത്സാ സഹായമായിരുന്നു ബൈജുവിൻ്റെ ആവശ്യം. ആലുവ താലൂക്ക് പരിധിയിൽ പെട്ടതിനാൽ ബൈജുവിൻ്റെ അപേക്ഷ പ്രത്യേകം പരിഗണിക്കുകയായിരുന്നു. രോഗബാധിതയായി കഴിയുന്ന സഹോദരൻ്റ മകളുടെ അപേക്ഷയും ബൈജു സമർപ്പിച്ചു. രണ്ടു പേർക്കുമായി 25,000 രൂപയാണ് അനുവദിച്ചത്.

date