Skip to main content

ചലച്ചിത്രോൽസവം- സിനിമകൾ നിർമ്മിക്കാനുള്ള നൂതന സാധ്യതകൾ യുവ സംവിധായകർ പ്രയോജനപ്പെടുത്തണമെന്നു വിപിൻ ആറ്റ്ലീ 

സിനിമകൾ നിർമ്മിക്കാനുള്ള നൂതന സാധ്യതകൾ യുവ സംവിധായകർ പ്രയോജനപ്പെടുത്തണമെന്നു വിപിൻ ആറ്റ്ലീ 

സിനിമ നിർമ്മിക്കുന്നതിന് ഇന്ന് ലഭ്യമായിരിക്കുന്ന നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയ്യാറാകണം എന്ന് സംവിധായകൻ വിപിൻ ആറ്റ്ലീ . മുന്കാലങ്ങളെ അപേക്ഷിച്ച സിനിമ നിർമാണ പ്രക്രീയ ഇന്ന് വളരെ എളുപ്പമാണ് . ഇത് സിനിമ ലക്‌ഷ്യം വെയ്ക്കുന്ന യുവ സമൂഹത്തിന് ഒരുപാട് സാധ്യതകൾ നല്കുന്നുണ്ട് . അദ്ദേഹം അഭിപ്രായപ്പെട്ടു . 

എനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളാണ് എന്റെ സിനിമകൾക്ക് കാരണമാകുന്നത് . മ്യൂസിക്കൽ ചെയറും അത്തരത്തിലുള്ളൊരു ചിത്രമാണ് .എനിക്കുണ്ടായ മരണഭയമാണ് മ്യൂസിക്കൽ ചെയർ എന്ന ചിത്രം. ചെറിയ മുതൽ മുടക്കിൽ നല്ല സിനിമകൾ നിർമ്മിക്കാൻ സാധിക്കും . വിപിൻ ആറ്‌ലീ കൂട്ടിച്ചേർത്തു. മ്യൂസിക്കൽ ചെയർ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് മേളയിൽ പ്രദര്ശിപ്പിക്കുന്നത്‌ . തിരുവന്തപുരത്ത് നടന്ന മേളയുടെ ഒന്നാം ഘട്ടത്തിൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു .

date