സർക്കാരിൻ്റേത് വിദ്യാഭ്യാസ മേഖലയെ ഒരു ഹബ് ആക്കി മാറ്റാനുള്ള ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ
സർക്കാരിൻ്റേത് വിദ്യാഭ്യാസ മേഖലയെ ഒരു ഹബ് ആക്കി മാറ്റാനുള്ള ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ഒരു ഹബ് ആക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാരിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിജ്ഞാന സമൂഹമാറ്റും. പ്രാദേശികമായ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തിയാൽ മാത്രമേ നമുക്ക് മുന്നേറാൻ ആകൂ. ഇതിനുവേണ്ട അടിത്തറ സ്കൂൾ തലത്തിൽ തന്നെ സൃഷ്ടിക്കണം. അതിനുള്ള ശ്രമവുമായി ഇനിയും മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി ജില്ലയിൽ പൂർത്തിയാക്കിയ വിദ്യാലയങ്ങൾ, ആധുനിക ലാബുക്കൾ, പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒപ്പം അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും കൈത്തറി യൂണിഫോമിൻ്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുമ്പോൾ അതിൻ്റെ മാറ്റം ഓരോ പ്രദേശത്തും പ്രകടമാണ്. മികച്ച അധ്യായമാണ് വിദ്യാലയങ്ങളിൽ നടക്കുന്നത്. ലോകോത്തര നിലവാരത്തിൽ വിദ്യാലയങ്ങളെ എത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. പ്രാദേശിക അടിസ്ഥാനത്തിൽ വിദ്യാലയങ്ങൾ വിവിധ കേന്ദ്രങ്ങൾ ആകുമ്പോൾ അതിൻ്റെ ഗുണഫലം ലഭിക്കുന്നത് സംസ്ഥാനത്തെ പിന്നണിയിൽ നിൽക്കുന്ന കുടുംബങ്ങൾക്കാണ്. അവരുടെ ആശ്രയമാണ് പൊതുവിദ്യാലയങ്ങൾ. ലോകത്തിലെ മികവുപുലർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് കിടപിടിക്കുന്ന രീതിയിലാണ് നമ്മുടെ പൊതു വിദ്യാലയങ്ങൾ ഉയരുന്നത്. ഈ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾ മികവുറ്റതാക്കുന്നു. പ്രതീക്ഷിക്കാത്ത തലമുറയാണ് വരാൻ പോകുന്നത്. ഇതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പ്രധാനഘടകം. സമ്പന്നനും അതില്ലാത്തവർ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസമാണ് ഈ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ലക്ഷ്യമിടുന്നത് സെക്കൻഡറി തലം വരെ മാത്രമല്ല ഉന്നതവിദ്യാഭ്യാസം സമൂലം മാറ്റാനാണ്. യൂണിവേഴ്സിറ്റി കലാലയങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മികവിൻ്റെ കേന്ദ്രമായി മാറും. ഇത് ദേശീയ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങൾ എന്ന നിലയിലേക്ക് ഉയരും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ കോഴ്സുകൾ ആരംഭിക്കും. കേരളത്തിലെ പുറത്തുപോയി പഠിക്കുന്നതിനു പകരം കേരളത്തിൽ തന്നെ അതിനുവേണ്ട അന്തരീക്ഷം സൃഷ്ടിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി ആയി എത്തിച്ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്താകെ 680000 കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ എത്തിയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ അല്ല അത് ഏറ്റെടുത്തു മികവുറ്റതാക്കുന്നതാണ് സർക്കാർ നയം. പൂട്ടാൻ ഉത്തരവ് കിടന്നാല് വിദ്യാലയങ്ങളാണ് സർക്കാർ ഏറ്റെടുത്ത് മികവിൻ്റെ കേന്ദ്രങ്ങൾ ആകിയത്. കിഫ്ബി വഴി 5000 കോടി രൂപ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ചിലവഴിച്ചിട്ടുണ്ട്. പ്ലാൻ ഫണ്ട് വഴി വേറെയും.
സംസ്ഥാനത്ത് ആകെ കിഫ്ബി ഫണ്ട് വഴി ഭൗതിക സൗകര്യ വികസനത്തിനായി ആയി 973 വിദ്യാലയങ്ങളിൽ 2309 കോടിയുടെ വികസനവും പ്ലാൻ ഫണ്ട് വഴി 1172 വിദ്യാലയങ്ങളിൽ 1375 കോടിയുടെ വികസനവും കൂടാതെ നബാർഡ് സമഗ്രശിക്ഷാ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ആസ്തി വികസന ഫണ്ട് എന്നിവയും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒന്നുമുതൽ എട്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം, കൃത്യസമയത്ത് പാഠപുസ്തകം എന്നിവയെല്ലാം എല്ലാം കൃത്യമായി എത്തിക്കുന്നതിൽ സർക്കാർ ശ്രദ്ധ പുലർത്തിയിരുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ് എന്ന ലക്ഷ്യമാണ് ഇവിടെ പൂർത്തീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ജി എച്ച് എസ് എസ് ചെങ്ങമനാട്, ജി എം ജി എച്ച് എസ് എസ് വെളി ഫോർട്ടുകൊച്ചി എന്നെ വിദ്യാലയങ്ങളാണ് മികവിൻ്റെ കേന്ദ്രങ്ങളായത്. ജി വി എച്ച് എസ് എസ് പല്ലാരിമംഗലത്തിന് കിഫ്ബി വഴി മൂന്നുകോടി ധനസഹായവും, ജി എച്ച് എസ് എസ് ഏഴിക്കര നോർത്ത് പറവൂർ വിദ്യാലയത്തിന് നവീകരിച്ച സ്കൂൾ ലാബുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കായിക മന്ത്രി ഇ പി ജയരാജൻ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വൈദ്യുതി മന്ത്രി എംഎം മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി ശശി, ഓരോ വിദ്യാലയങ്ങളിലേയും അധ്യാപകർ പ്രാദേശിക ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments