സിനിമയെ കുറിച്ചുള്ള സംവാദം കാലം ആവശ്യപ്പെടുന്നു' : എസ് ഹരീഷ്.
സിനിമയെ കുറിച്ചുള്ള സംവാദം കാലം ആവശ്യപ്പെടുന്നു' : എസ് ഹരീഷ്.
സിനിമ മുന്നൊട്ട് വയ്ക്കുന്ന ആശയങ്ങളും അതിന്റെ രാഷ്ട്രീയവും തുറന്ന് ചർച്ചചെയ്യപ്പെടണം എന്ന് സാഹിത്യകാരൻ എസ ഹരീഷ്. ഐ ഫ് ഫ് കെ യുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകം നടത്തിയ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ച മോഡറേറ്റ് ചെയ്ത് എഫ് എഫ് എസ് ഐ പ്രതിനിധി ചെറിയാൻ ജോസഫ്, സംവിധായകൻ ജോൺ പാലത്തറ, നിരൂപകൻ കെ പി ജയകുമാർ, ജി പി രാമചന്ദ്രൻ, സംവിധായകൻ സോഹൻ സീനുലാൽ എന്നിവർ സംസാരിച്ചു. വെള്ളപ്പൊക്കവും കോവിഡ മഹാമാരിയും പോലെയുള്ള അത്യാഹിത ദുരന്ത കാലങ്ങളിൽ സിനിമയും സമൂഹവും നടത്തുന്ന അതിജീവന ശ്രമങ്ങളെ കുറിച്ചാണ് ഓപ്പൺ ഫോറം ചർച്ച ചെയ്തത്.
മുൻകാലങ്ങളിൽ ഇന്ന് സിനിമയ്ക്ക് ഉണ്ടായ മാറ്റം, സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം, തിയറ്ററുകളുടെ പ്രതിസന്ധി, കൂടാതെ മുൻ കാലത്തുള്ള പ്രതിസന്ധികളിൽ സിനിമയ്ക്ക് ഉണ്ടായ പരിണാമം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. പുതിയ പ്രതിസന്ധിഘട്ടങ്ങളിലും സിനിമയും അത് ചർച്ച ചെയ്യുന്ന രാഷ്ട്രീയവും ജനങ്ങളിലേക്കെത്തിക്കാൻ ഓടിട്ട പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്കും ചർച്ചയായി.
കൂടുതൽ സിനിമകൾ ജനങ്ങളിലേക്ക് എത്താൻ തുടങ്ങിയതോടെ ജനങ്ങൾ കൂടുതൽ വിശാലമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ കാണാൻ തുടങ്ങി എന്നും സിനിമയുടെ മേഖലകളെക്കുറിച്ച് ജനങ്ങൾ കൂടുതൽ അറിയാൻ തുടങ്ങി എന്നും സംവിധായകൻ ഡോൺ പാലത്തറ അഭിപ്രായപ്പെട്ടു. കോവിഡ് തുടങ്ങിയ മഹാമാരികൾ ഭയക്കേണ്ടത് അത് ഭരണകർത്താക്കളുടെ സെൻസറിങ്ങും വികാരം കൊള്ളുന്ന വിഷയങ്ങളോടുള്ള അസഹിഷ്ണുതയും ആണെന്ന് സംവാദകർ അഭിപ്രായപ്പെട്ടു.
- Log in to post comments