Post Category
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച 198 പൊതുവിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ എട്ടു പൊതുവിദ്യാലയങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന രീതിയില്‍ വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിന് നമ്മുടെ വിദ്യാര്‍ഥികള്‍ മറ്റു നാടുകളിലേക്ക് പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരും. മറുനാടന്‍ വിദ്യാര്‍ഥികളെ പോലും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുവാന്‍ ഇത് സാഹചര്യമൊരുക്കും. മുഖ്യമന്ത്രി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.477/2021)
date
- Log in to post comments