Post Category
ക്ഷീരകർഷകപരിശീലനം
കോഴിക്കോട് ബേപ്പൂർ, നടുവട്ടത്തുളള കേരളസർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ക്ഷീരകർഷകർക്ക് ആറുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവൽക്കരണം എന്നീ വിഷയങ്ങളിൽ മെയ് 14 മുതൽ 19 വരെയാണ് പരിശീലനം. താൽപര്യമുളളവർ 14ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തേണ്ടണ്ടതാണ്. ഫോൺ: 0495 2414579.
date
- Log in to post comments