Skip to main content

ചലച്ചിത്ര മേള-  ആറു മത്സര ചിത്രങ്ങൾ ,ചുരുളിയുടെ രണ്ടാം പ്രദർശനവും ശനിയാഴ്ച  (20.02.2021)

ചലച്ചിത്ര മേള- ആറു മത്സര ചിത്രങ്ങൾ ,ചുരുളിയുടെ രണ്ടാം പ്രദർശനവും ശനിയാഴ്ച

കൊച്ചി:രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം ആറു മത്സര ചിത്രങ്ങൾ അടക്കം 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിയറ്റ്നാം ചിതമായ റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡൈയിങ്, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്‌ത ലോൺലി റോക്ക്, മറാത്തി ചിത്രം സ്ഥൽ പുരാൺ, മോഹിത് പ്രിയദർശിയുടെ കോസ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. മലയാളത്തിലെ മത്സരചിത്രമായ ചുരുളിയുടെ രണ്ടാമത്തെ പ്രദർശനവും ശനിയാഴ്ച ഉണ്ടായിരിക്കും .വൈകിട്ട് അഞ്ചിന് പദ്മ സ്ക്രീൻ 1 ലാണ് ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം പ്രദർശിപ്പിക്കുക. ആദ്യ ദിനത്തിൽ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത് .

 

ലോക സിനിമാ വിഭാഗത്തിൽ ദി വേസ്റ്റ് ലാൻഡ്, അനദെർ റൗണ്ട് , 9.75, ക്വോ വാഡിസ്, ഐഡ ? തുടങ്ങിയ 10  ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അരുൺ കാർത്തിക്ക് സംവിധാനം ചെയ്ത നാസിറും പ്രദർശിപ്പിക്കും. ലീ ചാങ് ഡോങ് ചിത്രം ബേർണിങ്ങും മേളയുടെ  നാലാം ദിവസം പ്രദർശിപ്പിക്കും.

 

ചോലയ്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത കയറ്റം, കെ പി കുമാരൻ്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ  മലയാളചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഹോമേജ് വിഭാഗത്തിൽ രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത് . മലയാള സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനിൽ നേടുമെങ്ങാട് എന്നിവരോടുള്ള ആദരമായി അയ്യപ്പനും കോശിയും , സംവിധായകനും എഴുത്തുകാരനുമായ സൗമിത്ര ചാറ്റർജിയ്ക് ആദരമായി ചാരുലതയും  പ്രദർശിപ്പിക്കും. സത്യജിത് റേ സംവിധാനം ചെയ്ത ഈ ചിത്രം സംഗീത തിയേറ്ററിൽ രാവിലെ  9.15 നാണ് പ്രദർശിപ്പിക്കുന്നത്. കലൈഡോസ്കോപ്പ് വിഭാഗത്തിൽ വാസന്തി എന്ന മലയാള ചിത്രമാണ് പ്രദർശിപ്പിക്കുക.

date