Skip to main content

ബോട്ടുകളും അനുബന്ധ ഉപകരങ്ങളുടേയും വിതരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 20)

ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് എഫ് ആര്‍ പി ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. നീണ്ടകര ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന ഇന്‍ഡോര്‍ ഷ്രിംപ് ഹാച്ചറിയുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. ഇന്ന്(ഫെബ്രുവരി 20) ഉച്ചയ്ക്ക് 12 ന് നീണ്ടകര ഹാര്‍ബറില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷത വഹിക്കും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓഖി ദുരന്തത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള 15 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കാണ് എന്‍ ആര്‍ പി ബോട്ടുകളും മത്സ്യബന്ധന വലകളും, ഇക്കോ സൗണ്ടര്‍ ജി പി എസും ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, എഞ്ചിനുകള്‍, ആങ്കറുകള്‍ എന്നിവ വിതരണം ചെയ്യുന്നത്.
(പി.ആര്‍.കെ നമ്പര്‍.488/2021)

 

date