Skip to main content

സാഫ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 20)

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമന്‍(സാഫ്) നടപ്പിലാക്കുന്ന  തീരമൈത്രി സീഫുഡ് റസ്റ്റോറന്റ്, ചെറുകിട സംരംഭങ്ങള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം  എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 20) രാവിലെ 11.30 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. ചവറ മൈത്രി സീഫുഡ് റസ്റ്റോറന്റ് വേദിയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനാകും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്  തുടങ്ങിയ ജില്ലകളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എന്‍ എസ് ശ്രീലു, അസിസ്റ്റന്റ് ഡയറക്ടര്‍ എസ് പ്രിന്‍സ്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  കെ സുഹൈര്‍, സാഫ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ റീന, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍  പങ്കെടുക്കും. സാഫിന്റെ ഔദ്യോഗിക  ഫേസ്ബുക്ക് പേജായ 'തീരമൈത്രി' യില്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍.489/2021)

 

date