റിവ്യൂ Debris of Desire സമാന്തര കഥപറച്ചിലുമായി മായർ മൊഞ്ചൽ
സമൂഹത്തിലെ ഉപരിവർഗ്ഗത്തിന്റെ കഥ പറയുന്നു എന്ന ഭാവത്തിൽ തുടങ്ങുന്ന ഇന്ദ്രാണി ചൗധരിയുടെ മയാർ മൊഞ്ചൽ (Debris of Desire ) എന്ന ബംഗ്ലാദേശ് ചിത്രത്തിൽ സ്വന്തം വിധി മാറ്റാൻ പ്രാപ്തരല്ലാത്ത താഴെക്കിടയിൽ പെട്ടവരുടെ ജീവിതാവസ്ഥകളാണ് ചിത്രീകരിച്ചിരിക്കുന്നത് ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മൂനാം ദിവസം പ്രദർശിപ്പിച്ച ഈ ചിത്രം മാണിക് ബന്ദോപാധ്യായുടെ രണ്ടു ചെറുകഥകളെ ആധാരമാക്കിയുള്ളതാണ് .സത്യാ-ബൂട്ടി എന്നിവരുടെയും ചാന്ദു-സോമ എന്നിവരുടെയും കഥകൾ സമാന്തരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് .കൊൽക്കത്തയിലെ ഒരു പെറ്റി ക്രിമിനലായ സത്യാ തന്റെ കാമുകിയും ലൈംഗിക തൊഴിലാളിയുമായ ബൂട്ടിയെ സുഹൃത്തിന്റെ നിർദേശ പ്രകാരം അമിതമായി ഗുളികകൾ കൊടുത്ത് മയക്കി അവളുടെ പണം കവർന്നു രക്ഷപെടാൻ ശ്രെമിക്കുന്നു .ഫാക്ടറി തൊഴിലാളിയായ ചാന്ദു തന്റെ ഭാര്യ ഒരു മുഴുവൻ സമയ വീട്ടു വേലക്കാരിയായി തുടരുന്നത് തടയാൻ ശ്രെമിക്കുന്നു.
കഠിനാധ്വാനി ആയ സോമ മകന്റെ സ്വപ്നങ്ങൾക്കു വേണ്ടി എന്തും നഷ്ടപ്പെടുത്താൻ തയ്യാറാണ് അധ്വാനിക്കാൻ വിമുഖതയുള്ള ഗൃഹനാഥമാരുടെ പ്രതിനിധിയാണ് ചാന്ദു .സമാന്തരമായ കഥപറച്ചിൽ കഥയുടെ ഒഴുക്കിനെ തടസപ്പെടുത്താതിരിക്കാൻ സംവിധായകാൻ ശ്രെമിച്ചിട്ടുണ്ട് .ഉപരിവർഗ കുടുംബബന്ധങ്ങളിലെ ശിഥിലത വരച്ചു കാണിക്കാനും സിനിമ ശ്രമികുന്നു .ഒരു വശത്തു ആധുനികതയുടെ നിറമുള്ള ലോകവും ,മറുവശത്തു ജീവിക്കാൻ തത്രപ്പെടുന്നവരുടെ ഒരിക്കലും പരിഹരിക്കപ്പെടാത്ത സംഘർഷങ്ങളും കാണാം .
മനുഷ്യർ ആദ്യം ഒന്ന് തിരഞ്ഞെടുക്കുന്നു.ഇ തിരഞ്ഞെടുപ്പുകളുടെ അനിശ്ച്ചതാവസ്ഥ തന്നെയാണ് ജീവിതത്തിന്റെ സൗന്ദര്യമെന്ന് സോമയുടെ കഥയിലൂടെ പറഞ്ഞുവെക്കുന്നു. വെക്തിത്വം എന്നത് ഉപരിവർഗത്തിനു മാത്രമായി ഉള്ളതാണോ എന്ന ചോദ്യം പ്രേക്ഷരുടെ മനസ്സിൽ സിനിമ ഉയർത്തുന്നുണ്ട്.
ബംഗ്ലാദേശ് ചലച്ചിത്രകാരനായ ജോസിങ് അഹമ്മദ് നിർമിച്ച സിനിമക്ക് ഇറ്റലിയിലെ ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫില്മിനുള്ള അവാർഡ് ലഭിച്ചു .ഇന്ദ്രാണി മുഖർജി തന്നെയാണ് ഛായഗ്രഹകൻ ,പ്രബുദ്ധ ബാനർജി സംഗീതം നിർവഹിച്ച ചിത്രത്തിൻറെ എഡിറ്റിംഗ് സുമിത് ഘോഷാണ് .റീഥ്വിക് ചക്രവർത്തി അയുപി കരീം ,സോണൽ മണ്ടോൾ ,ബോട്ടി ബസു ,സോലി ചാറ്റർജി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു.
- Log in to post comments