Post Category
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021 - 22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 203.27 ലക്ഷം രൂപയുടെ 266 പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. മാറാടി ഗ്രാമപഞ്ചായത്ത് 471 ലക്ഷം രൂപയുടെ 81 പദ്ധതികൾക്കും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 640 ലക്ഷം രൂപയുടെ 131 പദ്ധതികൾക്കും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ 458 ലക്ഷം രൂപയുടെ 47 പദ്ധതികൾക്കും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ 432 ലക്ഷം രൂപയുടെ 58 പദ്ധതികൾക്കും അംഗീകാരം നൽകി.
ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ഉല്ലാസ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എഡിസി, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരും മറ്റു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
date
- Log in to post comments