Skip to main content

സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ ആവശ്യമുണ്ട്

കാക്കനാട്: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇഗ്രാന്റ്‌സ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ തെരഞ്ഞെടുക്കുന്നു.പട്ടികജാതി വിഭാഗത്തില്‍പെട്ട ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/ ബി.ടെക് ഐ.ടി. ബിരുദം/ എം.സി.എ./ എം.എസ്.സി. ഐ.ടി/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍.  

പരമാവധി ഒരു വര്‍ഷമാണ് നിയമന കാലയളവ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,500/ രൂപ ഓണറേറിയം നല്‍കും. താത്പര്യമുള്ളവര്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  നവംബര്‍ 16 രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാംനിലയിലെ എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. (ഫോണ്‍ 0484 2422256)

date