പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടിംഗ് ആരംഭിച്ചു
ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഇന്ന് രാവിലെ പത്തുമണി മുതൽ ആരംഭിച്ചു . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിക്കുന്നത്. ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിൽ പ്രേക്ഷകപ്രീതി നേടിയ മികച്ച ചിത്രത്തിനുള്ള രണ്ട് ലക്ഷം രൂപയുടെ പുരസ്കാരം സമ്മാനിക്കും. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK (space) ഫിലിം കോഡ് എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്..മത്സര ചിത്രങ്ങളുടെ കോഡുകൾ ചുവടെ
Code
IC001- Bilesuvar, IC002-Birdwatching ,IC003-Chronicle Of Space , IC004-Churuli,IC005 -Desterro, IC006-Humour , IC007-In Between Dying , IC008-Kosa, IC009-Lonely Rock , IC010-Memory House , IC011-Ròm , IC012-The Names of The Flowers , IC013-There is no Evil , IC014-This is not a Burial, It’s a Resurrection
- Log in to post comments