Skip to main content

കോവിഡ് 416, രോഗമുക്തി 427

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 19) 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 427 പേര്‍  രോഗമുക്തി നേടി. ഗ്രാമപഞ്ചായത്തുകളില്‍ പ•ന, തൃക്കോവില്‍വട്ടം, പെരിനാട്, പനയം, ചിതറ, കുന്നത്തൂര്‍, മയ്യനാട്, ഉമ്മന്നൂര്‍, പൂതക്കുളം, ഓച്ചിറ പ്രദേശങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 408 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും  രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 45 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-അഞ്ച്, പഴയാറ്റിന്‍കുഴി-നാല്, മങ്ങാട്-മൂന്നു എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-ഒന്‍പത്, പരവൂര്‍-ഏഴ്, കൊട്ടാരക്കര-ആറ്, പുനലൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ പ•ന-25, തൃക്കോവില്‍വട്ടം-21, പെരിനാട്-16, പനയം, ചിതറ, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും മയ്യനാട്, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ 11 വീതവും പൂതക്കുളം, ഓച്ചിറ പ്രദേശങ്ങളില്‍ 10 വീതവും ശാസ്താംകോട്ട, അഞ്ചല്‍ ഭാഗങ്ങളില്‍ ഒന്‍പത് വീതവും തഴവ, കുണ്ടറ, ഇടമുളയ്ക്കല്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ എട്ടുവീതവും തൊടിയൂര്‍, തേവലക്കര, കുളക്കട, ഇളമാട്, തലവൂര്‍ ഭാഗങ്ങളില്‍ ഏഴുവീതവും കരീപ്ര, ആദിച്ചനല്ലൂര്‍, അലയമണ്‍, മൈനാഗപ്പള്ളി, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും വെളിയം, പിറവന്തൂര്‍, ഇളമ്പള്ളൂര്‍, നെടുമ്പന, പത്തനാപുരം എന്നിവിടങ്ങളില്‍ അഞ്ചുവീതവും വിളക്കുടി, പേരയം, ഏരൂര്‍, തൃക്കരുവ, മണ്‍ട്രോതുരത്ത് പ്രദേശങ്ങളില്‍ നാലുവീതവും വെസ്റ്റ് കല്ലട, പൂയപ്പള്ളി, ക്ലാപ്പന, ചിറക്കര, നെടുവത്തൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
 (പി.ആര്‍.കെ നമ്പര്‍.497/2021)

date