Skip to main content

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം; എൻട്രികൾ നൽകേണ്ടത് ഫെബു: 21 ഞായറാഴ്ച 

25 -ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക്  അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഫെബ്രു: 21 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

 മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .നാലു മേഖലകളിലേയും ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം .

 

ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmedia...@gmail.com എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്. 

 

മാധ്യമ പുരസ്‌കാരങ്ങൾ 

 

1 .മികച്ച അച്ചടി മാധ്യമം 

2 .മികച്ച ദൃശ്യ മാധ്യമം 

3 .മികച്ച ശ്രവ്യ മാധ്യമം 

4 .മികച്ച ഓൺലൈൻ മാധ്യമം 

 

വ്യക്തിഗത പുരസ്‌കാരങ്ങൾ 

 

1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ 

2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ  

3 .മികച്ച ഫോട്ടോഗ്രാഫർ 

4 .മികച്ച ക്യാമറാമാൻ

 

.വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രമാവും എറണാകുളത്ത് പ്രഖ്യാപിക്കുക .എല്ലാ പുരസ്കാരങ്ങളും  പാലക്കാട് നടക്കുന്ന സമാപനച്ചടങ്ങിൽ വിതരണം ചെയ്യും. എൻട്രികൾ ഫെബ്രു. 21 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മുമ്പായി സരിത തീയേറ്റർ കോംപ്ളക്സിന് മുന്നിലുള്ള മീഡിയ സെല്ലിൽ നൽകണം

date