Post Category
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 24, 25 തീയതികളില്‍ എറണാകുളത്ത്
കേരള വനിതാ കമ്മിഷന്റെ എറണാകുളം ജില്ലയിലെ മെഗാ അദാലത്ത് 24, 25 തീയതികളിലായി നടക്കും. എറണാകുളം ചിറ്റൂര്‍ റോഡിലെ വൈഎംസിഎ ഹാളില്‍ 24-ന് രാവിലെ 10.30 മുതല്‍ ആരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം
date
- Log in to post comments