ഇ പോസ്: റേഷന്‍ കടയുടമകളുടെ പാക്കേജ് പഠിക്കാന്‍ സബ് കമ്മിറ്റി
ഇ പോസ് മെഷീന്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് റേഷന്‍ കടയുടമകള്‍ക്കായി നടപ്പിലാക്കുന്ന പാക്കേജ് സംബന്ധിച്ച് പഠിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. റേഷന്‍കടയുടമാ യൂണിയനുകളുടെ പ്രതിനിധികള്‍ അടങ്ങുന്ന സബ് കമ്മിറ്റിയാകും രൂപീകരിക്കുക. പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആവശ്യങ്ങളും കമ്മിറ്റി പരിഗണിക്കും. മണ്ണെണ്ണയുടെ കമ്മീഷന്‍ കൂട്ടുന്ന വിഷയവും കമ്മിറ്റി പരിശോധിക്കും.
കൂടാതെ, ഇ പോസ് മെഷീന്‍ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതിന്റെ അവസാനഘട്ടം ഈ ആഴ്ചയോടെ പൂര്‍ത്തിയായിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനവും റേഷന്‍ കടകളുടെ നവീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടക്കും. സപ്ലൈകോ ഉത്പന്നങ്ങളില്‍ നോണ്‍ മാവേലി, ശബരി ഇനങ്ങള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും.
പി.എന്‍.എക്‌സ്.1759/18
- Log in to post comments