Skip to main content

കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

ജില്ലയില്‍ കേവിഡ് പരിശോധനാ മാനദണ്ഡം പുതുക്കിയതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഫെബ്രുവരി മൂന്നിന് 14.10 ശതമാനം ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുതല്‍ തുടര്‍ച്ചയായി 10 ന് താഴേക്ക് വരാന്‍ പരിശോധനാ മാനദണ്ഡം പുതുക്കിയതിലൂടെ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
പുതുക്കിയ മാനദണ്ഡം അനുസരിച്ച് ജില്ലയില്‍ പരിശോധന സാമ്പിളുകളില്‍ 75 ശതമാനവും ആര്‍ ടി പി സി ആര്‍ ആണ്. പനിയുള്ളവരെയും സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരെയും കണ്ടെത്തി പരിശോധന നടത്തി. വിദേശ, സ്വദേശ യാത്രക്കാരെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ സ്‌കൂള്‍, കോളജ്, കാഷ്യൂ ഫാക്ടറികള്‍ ഉള്‍പ്പടെയുള്ള തൊഴിലിടങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റാണ്ടം പരിശോധന ഇടവേളകളില്‍ കൃത്യമായി നടത്തിയതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാന്‍ ഇടയാക്കിയതായി ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.510/2021)

 

date