Skip to main content

റോഡ് കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം

കെ എസ് ടി പി കൊട്ടാരക്കര ഡിവിഷന്റെ പരിധിയിലുള്ള വെട്ടുറോഡ് മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള എം സി റോഡിന് സമീപത്തും നടപ്പാതകളിലുമുള്ള അനധികൃത കൈയ്യേറ്റങ്ങള്‍, പരസ്യബോര്‍ഡ്, ബാനര്‍, പന്തല്‍, ആര്‍ച്ച് മുതലായവ ഉള്‍പ്പടെ മാര്‍ച്ച് രണ്ടിനകം നീക്കം ചെയ്യണം. വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും തടസമാകുന്ന കൈയ്യേറ്റങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.512/2021)

date