സഹകരണ പ്രസ്ഥാനങ്ങള്‍ വികസനത്തില്‍ അനിവാര്യ ഘടകം - മന്ത്രി മേഴ്സിക്കുട്ടിയമ്മ
നാടിന്റെ സാമ്പത്തിക വളര്‍ച്ച അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ അനിവാര്യ ഘടകമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കണ്ണനല്ലൂര്‍ റൂറല്‍ സഹകരണ സംഘത്തില്‍ ആരംഭിച്ച സ്‌ട്രോങ്ങ് റൂം, ലോക്കര്‍, സ്വര്‍ണ പണയ വായ്പ എന്നിവയുടെ ഉദ്ഘടാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിസന്ധി കാലത്ത് ആരംഭിച്ച ഡിജിറ്റല്‍ വിദ്യാഭ്യാസം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. സമസ്ത മേഖലകളിലുമുള്ള വികസന പ്രവര്‍ത്തന്നങ്ങളില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സംഘം പ്രസിഡന്റ് എന്‍ സി പിള്ള ചടങ്ങില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫിറോസ് ഷാ സമദ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീബ, എ അലിയാരു കുട്ടി, ഷാനിബ, പഞ്ചായത്ത് അംഗം എ സജാദ് സലിം, എന്‍ സന്തോഷ്, ആര്‍ ശ്രീധരന്‍പിള്ള, അബൂബക്കര്‍ കുഞ്ഞ്, ആര്‍ പ്രസന്നന്‍, എ എല്‍ നിസാമുദ്ദീന്‍, ബോര്‍ഡ് പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ എസ് ഷാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.513/2021)
- Log in to post comments