ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലപാകി
കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
കന്റോണ്‍മെന്റ് മൈതാനത്തെ വേദിയില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനവും എം എല്‍ എ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് കായിക പ്രതിഭകളെ ആദരിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത്ത്കുമാര്‍, കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി രാകേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കായിക-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിതാദേവി, നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ സവാദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ കെ രാമഭദ്രന്‍, ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് പ്രസിഡന്റ് കെ അനില്‍കുമാര്‍ അമ്പലക്കര, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ എസ് അമല്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.514/2021)
- Log in to post comments