രോഗമുക്തി 780, കോവിഡ് 444
ജില്ലയില്‍ ഇന്നലെ (ഫെബ്രുവരി 20) 780 പേര് കോവിഡ് രോഗമുക്തി നേടി. 444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ വെട്ടിക്കവല, ചാത്തന്നൂര്‍, മൈലം, പത്തനാപുരം, പൂയപ്പള്ളി, മയ്യനാട്, പ•ന, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, കുലശേഖരപുരം, ചവറ, ശാസ്താംകോട്ട, വിളക്കുടി ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 438 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 56 പേര്‍ക്കാണ് രോഗബാധ. കാവനാട്-13, തിരുമുല്ലാവാരം, രാമന്‍കുളങ്ങര, ശക്തികുളങ്ങര പ്രദേശങ്ങളില്‍ അഞ്ചു വീതവും ബീച്ച് നോര്‍ത്ത്, മരുത്തടി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്പ്പറേഷന് പരിധിയില്‍ രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ വെട്ടിക്കവല-19, ചാത്തന്നൂര്‍, മൈലം ഭാഗങ്ങളില്‍ 18 വീതവും പത്തനാപുരം-16, മയ്യനാട്-15, പൂയപ്പള്ളി-14, പ•ന, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 13 വീതവും ശൂരനാട് തെക്ക്-12, കുലശേഖരപുരം, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 11 വീതവും വിളക്കുടി-10, അഞ്ചല്‍-ഒന്‍പത്, പട്ടാഴി, പവിത്രേശ്വരം ഭാഗങ്ങളില്‍ എട്ടു വീതവും തഴവ, തൃക്കോവില്‍വട്ടം, പെരിനാട് പ്രദേശങ്ങളില്‍ ഏഴു വീതവും നെടുവത്തൂര്‍, പനയം, മേലില വെളിയം ഭാഗങ്ങളില്‍ ആറു വീതവും ക്ലാപ്പന, തെക്കുംഭാഗം, പിറവന്തൂര്‍, പോരുവഴി എന്നിവിടങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍, കുന്നത്തൂര്‍, കുളക്കട, കൊറ്റങ്കര, ചിതറ, നെടുമ്പന ഭാഗങ്ങളില്‍ നാലു വീതവും ഉമ്മന്നൂര്‍, കരവാളൂര്‍, കുണ്ടറ, കല്ലുവാതുക്കല്‍, തൃക്കരുവ, തെ•ല, തേവലക്കര, തൊടിയൂര്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.518/2021)
- Log in to post comments