Skip to main content

തദ്ദേശ വിഭാഗങ്ങൾ യഥാർഥ മണ്ണിൻ്റെ അവകാശികൾ ; തീക്ഷ്ണമായ രാഷ്ട്രീയ വീക്ഷണം നൽകി കോസ

നക്സലിസത്തിന്റെ മറവിൽ വേട്ടയാടപെടുന്ന  ആദിവാസി സമൂഹത്തിന്റെ കഥ പറഞ്ഞ് മോഹിത് പ്രിയദർശിയുടെ കോസ. ഐഎഫ്എഫ്കെ രണ്ടാം പതിപ്പിൽ പ്രദർശിപ്പിച്ച കോസ തീക്ഷ്ണമായ രാഷ്ട്രീയമാണ് പങ്കുവെയ്ക്കുന്നത്. തദ്ദേശ വിഭാഗങ്ങൾ നക്സലുകളാണെന്ന് മുദ്രകുത്തപ്പെടുമ്പോൾ മണ്ണും  കാടും മനുഷ്യനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കോസ മൊസാക്കിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ പോകുന്നത്.  ആദിവാസി സമൂഹങ്ങൾ അനുഭവിക്കുന്ന ചൂഷണങ്ങളോട്  ഏറ്റവും അടുത്ത് നിൽക്കുന്ന ചിത്രമാണ് കോസ.

നിയമപാലകരും ജുഡീഷ്യറിയും അവരെ എങ്ങനെയാണ് വേട്ടയാടുന്നതെന്നും ചിത്രം എടുത്തുകാട്ടുന്നു. ആദിവാസികളുടെ അസ്തിത്വം കാടിനോട് ചേർന്ന് കിടക്കുന്നു. അവരുടെ ജനനവും മരണവും കാടുമായി ബന്ധപ്പെട്ടുള്ളതാണ്. നക്സലുകൾ ജനിക്കുന്നതല്ല മറിച്ച് സൃഷ്ടിക്കപ്പെടുകയാണെന്ന രാഷ്ട്രീയമാണ് ചിത്രം ചർച്ചചെയ്യുന്നത്

date