കാടും മലയും കടന്ന് തീയേറ്ററില്‍ കയറ്റം
ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചോല ക്ക് ശേഷം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ചിത്രമാണ് കയറ്റം . ഉടനീളം റിയലിസ്റ്റിക്ക് സ്വഭാവമുള്ള ഈ ചിത്രം ഇതിനോടകം കൊച്ചിയിലെ സിനിമാ പ്രേമികളുടെ മനസ്സും കീഴടക്കി. ഹിമാചല്‍ പ്രദേശിന്റെ ഹിമ ഭംഗിയും, സംസ്കാരവും സമ്മേളിപ്പിച്ചാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യവയസ്ക്കയായ ഒരു സ്ത്രീ ഇന്റെര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരാളോടൊപ്പം ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോവുകയും, യാത്രയില്‍ അവർ പരസ്പരം കൂടുതല്‍ അടുക്കുന്നതുമാണ് സിനിമയുടെ പ്രസക്തഭാഗം. കഥയില്‍ മൂന്നാമതൊരാളുടെ വരവോടെ വലിയ വഴിത്തിരിവ് സംഭവിക്കുന്നു. ഈ കഥാപാത്രങ്ങള്‍ക്കിടയിലുണ്ടാവുന്ന കയറ്റിറക്കങ്ങളാണ് തീയേറ്ററില്‍ ആവേശമുണ്ടാക്കുന്നത്. ചന്ദ്രു സെല്‍വരാജിന്‍റെ ഫ്രെയ്മുകള്‍ കഥ പറയുന്ന സിനിമയുടെ തിരിക്കഥയും ചിത്രസംയോജനവും ശബ്ദാലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്നത് സനല്‍ കുമാര്‍ ശശിധരനാണ്. ഗൌരവ് രവീന്ദ്രന്‍, വേധ്, സുജിത് കോയിക്കല്‍, ഭുപേന്ദ്ര ഘുറാന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ ഒരു വലിയ ക്യാന്‍വാസ് ചിത്രം തന്നെയാണ് കയറ്റം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
- Log in to post comments