Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കുടുംബശ്രീ കേരള ചിക്കനില്‍ ദിവസവേതനാടിസ്ഥാനത്തില്‍  ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 26 ന് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. പൗള്‍ട്രി പ്രോഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ ഡിഗ്രി/ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൂവീലര്‍ ലൈസന്‍സുമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രായം 2021 ജനുവരി അഞ്ചിന് 30 വയസ്സ് കഴിയാന്‍ പാടില്ല. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍- 9447028954
                                     (പി.ആര്‍.കെ നമ്പര്‍.527/2021)

 

date