രോഗമുക്തി 331 കോവിഡ് 154
ജില്ലയില്‍ ഇന്നലെ (ഫെബ്രുവരി 22) 331 പേര് കോവിഡ് രോഗമുക്തി നേടി. 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 153 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. കാവനാട്-അഞ്ച്, കടപ്പാക്കട-മൂന്ന് എന്നിങ്ങനെയാണ് കോര്പ്പറേഷന് പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-13, കരുനാഗപ്പള്ളി-12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-ഏഴ്, പിറവന്തൂര്‍-ആറ്, കൊറ്റങ്കര, ശാസ്താംകോട്ട ഭാഗങ്ങളില്‍ അഞ്ചു വീതവും ഏരൂര്‍, കുണ്ടറ, മയ്യനാട്, മൈലം പ്രദേശങ്ങളില്‍ നാലുവീതവും കല്ലുവാതുക്കല്‍, ചവറ, തഴവ, തൃക്കരുവ, പെരിനാട്, വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.531/2021)
- Log in to post comments