Skip to main content

കായികവകുപ്പിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനേഷ്യം തൃപ്പൂണിത്തുറയിൽ

 

    എറണാകുളം: തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പവലിയനിൽ ഒരുകോടി രൂപ ചെലവിൽ  ജിംനേഷ്യം ഒരുങ്ങും. സംസ്ഥാന കായിക വകുപ്പ് ഒരുക്കുന്ന ഒൻപത് കായികകേന്ദ്രങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറയിൽ വരുന്നത്.

     കായികകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30 ന് കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിൽ നിർവ്വഹിക്കും. മൂന്ന് മാസത്തിനുള്ളിൽ ഉന്നത നിലവാരമുള്ള ജിംനേഷ്യം പ്രവർത്തന സജ്ജമാകും. എം. സ്വരാജ് എം.എൽ.എയുടെ ആസ്തി വികസന   ഫണ്ട് ഉപയോഗിച്ച് നിർമിച്ച പവലിയനിൽ 48 ലക്ഷം രൂപ ചെലവിൽ കേന്ദ്രീകൃത എ.സി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജിംനേഷ്യത്തിനായി ഒരുക്കും.

      എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ. കെ പ്രദീപ്കുമാർ, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ, കായിക വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date