നഴ്‌സിംഗ് ഉദ്യോഗാര്‍ഥികളുടെ വിദേശ തൊഴിലവസരത്തിനായി അസാപിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്), നഴ്‌സിംഗ് ബിരുദധാരികളുടെ യു.കെ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി 'Nurses Crash Finishing Course' എന്ന തൊഴിലധിഷ്ഠിത ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു. ഐ.ഇ.എല്‍.ടി.എസ് ഇംഗ്ലീഷ് ഭാഷ പരിശീലനം, ക്ലിനിക്കല്‍ ട്രെയിനിങ് തുടങ്ങിയവ അടങ്ങിയ ചുരുങ്ങിയ കാല ദൈര്‍ഘ്യമുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യൂ.കെയില്‍ ജോബ് പ്ലേസ്‌മെന്റ് ഉണ്ടായിരിക്കുന്നതാണ്. കുറഞ്ഞ ഫീസിലൊതുങ്ങുന്ന ഈ പരിശീലനം എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് നൂറ് ശതമാനവും നോണ്‍ ക്രീമിലയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് അമ്പത് ശതമാനവും ഫീ കണ്‍സെഷന്‍ ഉണ്ടായിരിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍, ഒഡെപെക്, ആസ്റ്റര്‍ മെഡ് സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായി അസാപ് നടത്തുന്ന നിശ്ചിത സീറ്റുകളുള്ള ഈ പരിശീലനത്തില്‍ ചേരുവാനുള്ള രജിസ്‌ട്രേഷന്‍ www.asapkerala.gov.in വെബ്‌സൈറ്റില്‍ ഫെബ്രുവരി 25 ന് മുമ്പ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999642.
- Log in to post comments