Post Category
കുഫോസില്‍ ബി.ടെക് സ്പോട്ട് അഡ്മിഷന് 27 ന്
കൊച്ചി: കൊച്ചി കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ബി.ടെക് ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ശനിയാഴ്ച (ഫെബ്രുവരി 27) സ്പോട്ട് അഡ്മിഷന് നടത്തും. പൊതുവിഭാഗത്തിലും ( 1 ഒഴിവ്) മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും (05) ഒഴിവുകള്‍ ഉണ്ട്. കെ.ഇ.എ.എം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം ശനിയാഴ്ച രാവിലെ 10 ന് എറണാകുളം പനങ്ങാട് ഉള്ള കുഫോസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കുള് ഓഫ് ഓഷന്‍ എഞ്ചനിയറിങ്ങ് ആന്റ് അണ്ടര്‍ വാട്ടര്‍ ടെക്നോളജിയില്‍ ഹാജരാകണം.
date
- Log in to post comments